Environment day celebration 2023

Environment day celebration 2023 June 5, 2023 ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച്‌ പെരുമ്പാവൂർ മാർത്തോമാ കോളേജ് ഫോർ വിമൻ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ ആശ്രമം എൽ പി സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തോട്ടം നട്ട് വളർത്തുന്ന പദ്ധതി വാർഡ് കൗൺസിലർ ശ്രീമതി ആനി മാർട്ടിൻ ഉത്ഘാടനം ചെയ്തു. എം ജി യൂണിവേഴ്സിറ്റി എൻ എസ് എസ് ആരംഭിക്കുന്ന കേരളം ഒട്ടാകെ ഒരു ലക്ഷം ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ച് സംരക്ഷിക്കാനുള്ള വലിയ ഉദ്യമത്തിന്റെ ഭാഗമാണ് ഈ പ്രവർത്തനം. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. മെൽവി ചാണ്ടി, കോളേജ് പ്രിൻസിപ്പൽ ഡോ. സുജോ മേരി വർഗീസ്, സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. റോയ് ജോർജ്, PTA പ്രസിഡന്റ്‌ ശ്രീ. സുബിൻ പി. എസ്., IQAC കോർഡിനേറ്റർ ഡോ. അനുപമ പി. എന്നിവർ സംസാരിച്ചു.